2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

തിരിച്ചറിവുകൾ


ഷിക്കുപ്പിയിൽ
പണ്ടെങ്ങോ കലക്കിയ
സ്വപ്നങ്ങളുടെ ചാരം
പേനയുടെ തുമ്പിൽ
ഇരുട്ടു നിറയ്ക്കുന്നു.

റുത്ത പുസ്തകത്തിന്റെ
താളു കീറിയെടുത്ത;
പകലിന്റെ പള്ളയിൽ
രാത്രി നിറയുന്നു.

ചോദ്യങ്ങളുടെ നാറ്റമൊഴിഞ്ഞപ്പോൾ
ഒരുത്തരം പോലും
ശരിയാക്കാനായില്ലെന്ന
തിരിച്ചറിവിൽ
കണ്ണു നിറയുന്നു.

വ്യവകലനത്തിന്റെ നൊമ്പരപ്പട്ടിക
എഴുതിപ്പരിചയിച്ച
കണക്കുപുസ്തകത്തിന്റെ താളുകൾ
ഇനി
സ്വപ്നങ്ങളുടെ വെയിൽ‌പ്പരപ്പിൽ
ഉണക്കിസൂക്ഷിക്കാം.


          

 


                                                                                                                                   ജെ.ജെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ