സൌഹൃദത്തിന്റെ ഇടവഴികളിൽ
ഞെട്ടറ്റുവീണ വാക്കുകൾ
കരയുന്ന കരിയിലകളാവും മുമ്പേ
വിശ്വാസത്തിന്റെ കരിമ്പടത്താൽ
മൂടിയിട്ടേക്കാം.
മറവിയുടെ ഭാണ്ഡത്തിലിരുന്ന്
തേങ്ങുന്ന ഓർമ്മകളെ
സ്മൃതിയുടെ അഗാധവിസ്മൃതിയിൽ
അടക്കം ചെയ്തേക്കാം.
ആരുമറിയാതെ പറഞ്ഞ സത്യങ്ങളെ
ആർക്കോ വേണ്ടി കാത്തുസൂക്ഷിക്കാം.
ബന്ധങ്ങളുടെ വെളുത്ത പ്രതലത്തിൽ
ചിരിക്കുന്ന ചോരക്കറ...
കനിവിന്റെ അവസാന തുരുത്തിലും
കനവിന്റെ അടക്കമില്ലായ്മയിലും
ഇനിയൊന്നും അവശേഷിക്കരുത്.
ജെ.ജെ
