2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
2014 ഒക്‌ടോബർ 22, ബുധനാഴ്‌ച
തിരിച്ചറിവുകൾ
മഷിക്കുപ്പിയിൽ
പണ്ടെങ്ങോ കലക്കിയ
സ്വപ്നങ്ങളുടെ ചാരം
പേനയുടെ തുമ്പിൽ
ഇരുട്ടു നിറയ്ക്കുന്നു.
കറുത്ത പുസ്തകത്തിന്റെ
താളു
കീറിയെടുത്ത;
പകലിന്റെ
പള്ളയിൽ
രാത്രി
നിറയുന്നു.
ചോദ്യങ്ങളുടെ നാറ്റമൊഴിഞ്ഞപ്പോൾ
ഒരുത്തരം
പോലും
ശരിയാക്കാനായില്ലെന്ന
തിരിച്ചറിവിൽ
കണ്ണു
നിറയുന്നു.
വ്യവകലനത്തിന്റെ നൊമ്പരപ്പട്ടിക
എഴുതിപ്പരിചയിച്ച
കണക്കുപുസ്തകത്തിന്റെ താളുകൾ
ഇനി
സ്വപ്നങ്ങളുടെ
വെയിൽപ്പരപ്പിൽ
ജെ.ജെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
